Latest News

ബാംബൂ മേഖലയിൽ 25.41 കോടിയുടെ പദ്ധതി

മുളയുൽപ്പന്ന നിർമാണ മേഖലയിൽ പുത്തൻ പദ്ധതികളുമായി സംസ്ഥാന വ്യവസായ പൊതുമേഖലാ സ്ഥാപനം ബാംബു കോര്‍പ്പറേഷന്‍. ആധുനികവൽക്കരണമുൾപ്പെടെ 25.41 കോടിയുടെ പതിനൊന്നിന പദ്ധതികൾക്ക് കേന്ദ്ര സർക്കാറിന്റെയും നാഷണൽ ബാംബു മിഷന്റെയും അനുമതി ലഭിച്ചു. യന്ത്രവൽകൃത പനമ്പുനെയ്‌ത്തുകേന്ദ്രങ്ങൾ തുടങ്ങുന്നതിനും ബാംബു കൊറുഗേറ്റഡ്‌ ഷീറ്റ്‌ നിർമാണത്തിനുമാണ്‌ മുൻഗണന. കൂടുതൽ നെയ്‌ത്തുകേന്ദ്രങ്ങൾ വരുന്നതോടെ പനമ്പുനെയ്‌ത്ത്‌ ഊർജിതമാകും. ബാംബു ബോർഡ്‌ ഫാക്ടറിയിൽ ഉൽപ്പാദനം വർധിച്ചു. മുൻപ് മാസത്തിൽ നാലു ദിവസങ്ങൾമാത്രമായിരുന്ന ഉൽപ്പാദനം ഇപ്പോൾ 15 ദിവസങ്ങളിൽ എത്തി. ഈറ്റയും മുളയും ചതച്ചരച്ച്‌ പനമ്പ്‌ ബോർഡിനായി ഉപയോഗപ്പെടുത്താനാകുമോയെന്ന്‌ പരിശോധിക്കുന്നുണ്ട്‌. ഇത്‌ സാധ്യമായാൽ ഗുണനിലവാരമുള്ള ബോർഡ്‌ ഉൽപ്പാദിപ്പിക്കാനാകും. വിപണിയിൽ മത്സരിക്കാനും കോർപറേഷന്‌ കഴിയും. വിദേശ വിപണിയിലേക്ക്‌ കടക്കാൻ കഴിഞ്ഞത്‌ വലിയ നേട്ടമാണ്. രണ്ട്‌ ലോഡ്‌ ഉൽപ്പന്നങ്ങൾ ബഹ്‌റൈനിലേക്ക്‌ കയറ്റി അയച്ചു. കൂടുതൽ ഓർഡറുകൾ ലഭിക്കുന്നുണ്ട്. പദ്ധതിയിൽ നാഷണൽ ബാംബു മിഷന്റെ വിഹിതം 11 കോടി രൂപയാണ്. ബാക്കി തുക സംസ്ഥാന ബാംബു മിഷനും ഗവൺമെന്റും നൽകും. നാഷണൽ ബാംബു മിഷന്റെ വിഹിതത്തിൽനിന്ന്‌ 5.8 കോടി രൂപ ലഭിച്ചു. സംസ്ഥാന ബജറ്റിൽ 7.85 കോടി രൂപ കോർപറേഷനുവേണ്ടി വകയിരുത്തിയതിൽ മൂന്നുകോടി നൽകി. For more details click here


"Bamboo Corporation can have a lead role in ecofriendly market"- Dr.Namita

Dr. Namita J Priyadarshee,Joint secretary of National Bamboo Mission visited KSBC,Angamaly and Bamboo Board Factory in connection with the projects awarded by NBMA. She met with Mr. K J JACOB,Chairman and Mr.A.M.Abdul Rasheed,Managing Director of KSBC. She also visited Bamboo innovation centre and mechanized mat weaving centres.She offered her support and appreciation in the future of KSBC.


കേരള സംസ്‌ഥാന ബാംബൂ കോർപ്പറേഷൻ സംസ്‌ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതി

കേരള സംസ്‌ഥാന ബാംബൂ കോർപ്പറേഷൻ സംസ്‌ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.ചെയർമാൻ കെ.ജെ .ജേക്കബ് ,മാനേജിങ് ഡയറക്ടർ ശ്രീ അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.മുഴുവൻ തൊഴിലാളികളും ജീവനക്കാരും സംരംഭത്തിൽ ഭാഗവാക്കായി.മുളക് ,തക്കാളി,വെണ്ട,ചീര,പാവൽ മുതലായവ ആണ് 100 ഗ്രോ ബാഗുകളിൽ നട്ടത്.സംസ്‌ഥാനകൃഷി വകുപ്പിന്റെ സഹായത്തോടെ ആണ് വിത്തുകൾ സംഘടിപ്പിച്ചത്.വാഴ ,കപ്പ മറ്റു പച്ചക്കറികൾ എന്നിവ അടുത്ത ഘട്ടത്തിൽ കൃഷി ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.പൂർണ്ണമായി രാസ കീടനാശിനികളും,രാസ വളവും ഒഴിവാക്കികൊണ്ട് ജൈവ രീതിയിൽ ആണ് കൃഷി.നിലവിൽ കോർപറേഷൻ ഭൂമിയിൽ എല്ലാം മുള വെച്ച് പിടിപ്പിച്ചിക്കുകയാണ്.സ്ഥല പരിമിതിയും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യവും ഉണ്ട്.എങ്കിൽ കൂടി മുഴുവൻ ജീവനക്കാരുടെയും പങ്കാളിത്തത്തോട് കൂടി കൃഷി വ്യാപിപ്പിക്കാൻ ആണ് പദ്ധതി.


കേരളാ സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ - പുതിയതായി നിർമ്മിച്ച പരിസ്ഥിതി -സൗഹൃദ ബാംബൂ നിർമ്മിത Automatic Hand Sanitizer Dispenser വിപണിയിൽ .......

മുളയുൽപ്പന്ന നിർമാണ മേഖലയിൽ പുത്തൻ പദ്ധതികളുമായി സംസ്ഥാന വ്യവസായ പൊതുമേഖലാ സ്ഥാപനം. കേരളാ സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ - പുതിയതായി നിർമ്മിച്ച പരിസ്ഥിതി -സൗഹൃദ ബാംബൂ നിർമ്മിത Automatic Hand Sanitizer Dispenser വിപണിയിൽ ഇറക്കി .


ബാംബൂ നീം ടൈൽ

ആര്യവേപ്പിൻ ഔഷധമൂല്യങ്ങളാൽ സമൃദ്ധം , ബാംബൂനാരുകളാൽ ബലപ്പെടുത്തിയ ബാംബൂ കോർപ്പറേഷൻ്റെ മൂല്യവർദ്ധിത ഉല്പ്പന്നം ബാംബൂ നീം ടൈൽ....


ഓഫീസുകൾ പ്രകൃതിസൗഹൃദമാക്കാൻ മുളയുൽപ്പന്നങ്ങൾ

കേരളാ ബാംബൂ കോർപറേഷൻ തയ്യാറാക്കിയ ഓഫീസ് സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ വിപണനോദ്‌ഘാടനം മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു.


കൂവപ്പടി - ചേരാനല്ലൂർ - ഓച്ചാൻതുരുത്ത് സാമൂഹിക യന്ത്രവത്‌കൃത പനമ്പ് നെയ്‌ത്തു കേന്ദ്രത്തിൽ കരകൗശല നിർമ്മാണ പരിശീലനം ആരംഭിക്കുന

കേരളാ സംസ്ഥാന ബാംബൂ കോർപ്പറേഷൻ ആധുനിക രീതിയിൽ സാമൂഹിക യന്ത്രവത്‌കൃത പനമ്പു നെയ്ത്ത് കേന്ദ്രം ജൂലൈ 6 തീയതി ബഹുമാനപ്പെട്ട വ്യവസായ- വാണിജ്യ- കായിക- യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജൻ ഉദ്‌ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു . ബാംബൂ കോർപ്പറേഷൻ ഓച്ചാൻതുരുത്ത് പനമ്പു നെയ്ത്ത് കേന്ദ്രത്തിൽ ഈറ്റ ഉപയോഗിച്ചുകൊണ്ടുള്ള ഒരു മാസത്തെ കരകൗശല നിർമ്മാണ പരിശീലനം ആരംഭിക്കുന്നു. കരകൗശല നിർമ്മാണ പരിശീലനത്തിന് താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.


സംസ്ഥാന ബാംബൂ കോർപറേഷൻ ചേരാനല്ലൂർ ഓച്ചാൻ തുരുത്തിൽ ആരംഭിക്കുന്ന സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രം മന്ത്രി ഇ.പി.ജയര

എറണാകുളം: സംസ്ഥാന ബാംബൂ കോർപറേഷൻ ചേരാനല്ലൂർ ഓച്ചാൻ തുരുത്തിൽ ആരംഭിക്കുന്ന സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രം മന്ത്രി ഇ.പി.ജയരാജൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കൂടുതൽ ഉല്പാദനവും വരുമാനവും മാത്രമല്ല തൊഴിലാളികൾക്ക് കൂടുതൽ തൊഴിലും കൂലിയും ലഭ്യമാക്കാൻ സഹായിക്കുന്നതാണ് സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രങ്ങളെന്ന് മന്ത്രി പറഞ്ഞു. അടുത്ത കേന്ദ്രം ചുള്ളിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. 7.8 കോടിയുടെ പദ്ധതിയാണ് ഇതിനായി ആരംഭിച്ചിരിക്കുന്നത്. 50 ഓളം തൊഴിലാളികൾക്ക് നേരിട്ടും നൂറോളം തൊഴിലാളികൾക്ക് അനുബന്ധമായും ഇവിടെ തൊഴിൽ ലഭിക്കും. യന്ത്രത്തിൻ്റെ സഹായത്തോടെ അളിയെടുത്ത് നൽകുന്നതിലൂടെ തൊഴിലാളിക്ക് ഉല്പാദനം വർധിപ്പിക്കാനും കൂലി കൂടുതൽ ലഭ്യമാക്കാനും കഴിയും. ഓഫീസ് പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ വത്കരിച്ചു കഴിഞ്ഞു. തൊഴിലാളികൾക്ക് കൂലി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ദിവസം മൂന്നോ നാലോ പനമ്പ് നെയ്തിരുന്നിടത്ത് അതിൻ്റെ ഇരട്ടി പനമ്പുകൾ യന്ത്രവത്കൃത സംവിധാനത്തിലൂടെ പൂർത്തിയാക്കാൻ കഴിയും. 350 രൂപ കൂലി കിട്ടിയിരുന്നതിൽ നിന്നും അതിൻ്റെ ഇരട്ടി കൂലി ലഭ്യമാക്കാൻ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ബാംബൂ കോർപറേഷൻ വികസനത്തിൻ്റെ പാതയിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായവും നൽകി. കോർപറേഷൻ സ്വയം പര്യാപ്തത നേടുന്നതിന് വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണ്‌. കഴിഞ്ഞ നാലുവർഷത്തിൽ നടത്തിയ ആധുനിക വത്കരണവും വൈവിധ്യ വത്കരണവും സ്ഥാപനത്തെ വികസനത്തിൻ്റെ പാതയിലേക്ക് നയിച്ചു. തൊഴിലാളി ക്ഷേമത്തിന് ഊന്നൽ നൽകി നടത്തിയ വികസന പ്രവർത്തനങ്ങൾ ഫലം കണ്ടു. വിദേശത്തേക്കും മുളയുത്പന്നങ്ങൾ കയറ്റി അയക്കുന്ന സ്ഥാപനമായി കോർപറേഷൻ വളർന്നു. ബഹ്റിറിനിലേക്ക് രണ്ട് ലോഡ് മുളയുത്പന്നങ്ങൾ കയറ്റി അയച്ചു. 15 യന്ത്രവത്കൃത പമ്പ് നെയ്ത്ത് കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതു വഴി കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞു. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ടൈൽ നിർമ്മാണം പൂർത്തിയാക്കി വിപണിയിലിറക്കാൻ കഴിഞ്ഞു. കൂടുതൽ മുളകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതികൾ പുരോഗമിക്കുകയാണ്. കണ്ണൂർ ആറളത്ത് 300 ഏക്കർ വനഭൂമിയിൽ ഇതിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒപ്പം തിരുവനന്തപുരത്ത് കിള്ളിയാറിൻ്റെ തീരത്തും മുള വച്ച് പിടിപ്പിക്കും. കുമരകത്തെ ബാംബൂ ഷോറൂം നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് ഫലകം അനാച്ഛാദനം ചെയ്തു. കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കിക്കൊണ്ട് കോർപ്പറേഷനെ ലാഭത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പനമ്പ് നെയ്ത്ത് കേന്ദ്രം നിർമ്മിച്ച വി.വി. സന്തോഷ് കുമാറിനെ ചെയർമാൻ ചടങ്ങിൽ ആദരിച്ചു. മാനേജിംഗ് ഡയറക്ടർ എ.എം. അബ്ദുൾ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബാംബൂ കോർപ്പറേഷൻ്റെ പരിസ്ഥിതി സൗഹൃദ വസ്തുക്കൾക്ക് വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളുള്ള നെയ്ത്ത് കേന്ദ്രമാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവുമധികം പനമ്പു നെയ്ത്ത് തൊഴിലാളികളുള്ള ചേരാനെല്ലൂരിൽ സാമൂഹിക യന്ത്രവത്കൃത നെയ്ത്ത് കേന്ദ്രം ആരംഭിക്കുന്നതോടെ അമ്പതിലധികം പേർക്ക് തൊഴിൽ ലഭിക്കും. വാർഡ് അംഗം സാനി ജോർജ് അധ്യക്ഷത വഹിച്ചു. ബാംബൂ കോർപ്പറേഷൻ ഡയറക്ടർമാരായ ടി.പി. ദേവസിക്കുട്ടി, സി.വി.ശശി, സി.കെ. സലിം കുമാർ, മാനേജർ ആർ.കെ. അർജുനൻ തുടങ്ങിയവർ പങ്കെടുത്തു.